Eight-month pregnant woman burned with ironing board പ്രതീകാത്മക ചിത്രം
Kerala

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂരത കാണിച്ച പങ്കാളിയെ സ്വന്തം അമ്മയ്ക്ക് പോലും ഭയം

യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന്‍ മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്.

ഒരു വര്‍ഷമായി യുവതിയും യുവാവും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാഹിദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്വന്തം മാതാവിന് പോലും ഇയാളെ പേടിയാണെന്നും യുവതി പറയുന്നു. ഗര്‍ഭിണിയെ ആക്രമിച്ച സംഭവത്തില്‍ നിലവില്‍ പൊലീസ് നടപടികളൊന്നും എടുത്തിട്ടില്ല.

Eight-month pregnant woman burned with ironing board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് അണ്ണാമലൈ; ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേര്‍ന്നു

'വാജ്‌പേയ്‌യുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണം'; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍

കീം പ്രവേശന പരീക്ഷയ്ക്ക് അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ വിജ്ഞാപനമായി, കെ-മാറ്റ് പരീക്ഷയ്ക്ക് കിക്മയിൽ സൗജന്യപരിശീലനം

മെഡിക്കൽ കോളജിൽഅസിസ്റ്റന്റ് പ്രൊഫസർ,സം​ഗീത കോളജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ

SCROLL FOR NEXT