ശ്രേയസ്  
Kerala

അമ്മ വഴക്കുപറഞ്ഞു, എട്ടുവയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ എട്ടുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടില്‍ പ്രമോദ്, സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. മണയ്ക്കല്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ശ്രേയസിനെ വിട്ടിലെ മുറിയിലെ ജനാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ സിനി ശ്രേയസിന്റെ സഹോദരങ്ങളെ പഠിപ്പിക്കുകയായിരുന്നു. ഈ സമയം ശ്രേയസ് എത്തിയപ്പോള്‍ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നു. ശല്യം ചെയ്യരുതെന്ന് പറഞ്ഞ് അമ്മ ശകാരിച്ചതിന് പിന്നാലെ ശ്രേയസ് മുറിയിലേക്ക് കയറി പോയെന്നാണ് വിവരം.

കുറച്ചു സമയം കഴിഞ്ഞിട്ടും ശ്രേയസിന്റെ ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റ് കെട്ടി ശ്രേയസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ തന്നെ എസ്‌ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Eight-year-old boy commits suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?