അശ്വിന്‍ കൃഷ്ണ 
Kerala

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

രാജു - വിനീത ദമ്പതികളുടെ എകമകനാണ് അശ്വിന്‍ കൃഷ്ണ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് മരിച്ചത്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അശ്വിന്‍ കൃഷ്ണ.

രാജു - വിനീത ദമ്പതികളുടെ എകമകനാണ് അശ്വിന്‍ കൃഷ്ണ. സ്‌കൂളില്‍ പോകാനുള്ള സൗകര്യാര്‍ഥം വല്ലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ പോയിരുന്നത്.

സാധാരണയായി 7.20ന്റെ ട്രെയിനിനാണ് കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത്. ഇന്ന് പരീക്ഷയായതിനാല്‍ അതിനുശേഷുമുളള ട്രെയിനില്‍ പോകാനായി സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ട്രെയിന്‍ ഇടിക്കുയായിരുന്നു. സംഭവസ്ഥലത്തുവച്ച മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Eighth grade student dies after being hit by train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക