ഇപി ജയരാജന്‍/ഫയല്‍ ചിത്രം 
Kerala

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ആസൂത്രിത ഭീകരപ്രവര്‍ത്തനമെന്ന് ഇപി ജയരാജന്‍

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീയിട്ട സംഭവം പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരപ്രവര്‍ത്തനമായാണ് തോന്നുന്നതെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീയിട്ട സംഭവം പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരപ്രവര്‍ത്തനമായാണ് തോന്നുന്നതെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണ്‍മെന്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ രംഗങ്ങളിലും നമ്മുടെ ജാഗ്രതയുണ്ടാകണം. ഭീകരന്‍മാര്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പൊലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടും, ജാഗ്രത പാലിക്കും. ജനങ്ങളും അതിനനുസരിച്ച് ജാഗ്രത പാലിക്കണം. 

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവത്തിന്റെ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് തന്നെ ഇതിന്റെ വേര് എവിടംവരെയുണ്ടെന്നും പിന്നിലുള്ള കാര്യങ്ങളെല്ലാം അടുത്ത ദിവസങ്ങളിലായിട്ട് മനസ്സിലാക്കാന്‍ കഴിയും. വര്‍ഗീയ കലാപങ്ങളില്ലാത്ത നല്ല നാടാണ് കേരളം. സമാധാനപരമായ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശക്തികളുടെ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT