ഷഹറൂഖ് സെയ്ഫി 
Kerala

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു. 

നേരത്തെ കേസില്‍ ഐപിസി 302 ( കൊലക്കുറ്റം) ചുമത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐപിസി 302 ചുമത്തിയത്. ഐപിസി 307 (വധശ്രമം), 326 (അപകടകരമായി പരിക്കേല്‍പ്പിക്കല്‍), 436 ( സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമിക്കല്‍), അതോടൊപ്പം റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തത്. ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. 

കിടത്തിചികിത്സ വേണ്ടതില്ലെന്നും, ഷാറൂഖ് സെയ്ഫിയെ ഡിസ്ചാര്‍ജ് ചെയ്യാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. തിങ്കളാഴ്ച പരിശോധനയ്ക്ക് കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും. ഷാറൂഖിനെ ജില്ലാ ജയിലിലേക്ക് മാറ്റാനുള്ള വാറണ്ട് കൈമാറിയിട്ടുണ്ട്. ജില്ലാ ജയിലിലെ അതീവസുരക്ഷാ സെല്ലിലാകും പ്രതിയെ പാര്‍പ്പിക്കുകയെന്നാണ് സൂചന. 

ഷാറൂഖ് സെയ്ഫിയുടെ അടുത്ത ബന്ധുക്കളെ കേരള പൊലീസ് ചോദ്യം ചെയ്തു. സെയ്ഫി ഒറ്റയ്ക്കാണോ, സംഘമായിട്ടാണോ യാത്ര നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമായില്ല. പൊതുവെ ശാന്തനാണെങ്കിലും, ചില മസയത്ത് ഷാറൂഖ് സെയ്ഫ് അക്രമസ്വഭാവം കാണിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത