തകർന്ന സ്ഥലം മന്ത്രിയും എംഎൽഎയും പരിശോധിക്കുന്നു 
Kerala

എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം : ജില്ലാകലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ദേശീയ പാത 66ലെ സംരക്ഷണ ഭിത്തി തകര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതരരോട് ജില്ലാ കലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സ്ഥലത്ത് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്, ടി ഒ മോഹനന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ദേശീയ പാത 66ലെ സംരക്ഷണ ഭിത്തി തകര്‍ന്നത്.

ദേശീയപാതയില്‍ നിര്‍മ്മാണം നടക്കുന്ന എളയാവൂരില്‍ മണ്ണിടിച്ചിലുണ്ടായത് നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലമാണെന്ന് ടി ഒ മോഹനന്‍ എംഎല്‍എ പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നതാണ്. അധികൃതര്‍ അവ പരിഹരിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഇപ്പോള്‍ അപകടം ഉണ്ടായത്. ശാസ്ത്രീയമായ പഠനം നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂ.

സര്‍വീസ് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടും അവ നിര്‍മ്മിക്കാതെ പോയതും ഈ അപകടത്തിന് കാരണമായിട്ടുണ്ട്. നിര്‍മ്മാണം ആരംഭിക്കുന്ന കാലത്ത് സര്‍വീസ് റോഡ് അംഗീകരിച്ചുവെങ്കിലും കരാറുകാരനും നാഷണല്‍ ഹൈവേയിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ടി ഒ മോഹനന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

Collapse of National Highway retaining wall at Elayavoor: District Collector seeks urgent report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

കനത്ത മഴ: ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ് ഹരിഗോപാല്‍ ചുമതലയേറ്റു

പല്ലവരായൻപട്ടി: കേരളത്തിനായി പൂക്കൾ ഒരുക്കുന്ന തമിഴ്നാടൻ ഗ്രാമം

'ശിവന്റെ കഴുത്തിലുള്ള പാമ്പിനെ പോലെയാണ് ആന്റണി; ‍ഞങ്ങൾ ഒരേ വർഷമാണ് ചേട്ടന്റെ ജീവിതത്തിലേക്ക് കയറി വന്നത്'