പല്ലവരായൻപട്ടി: കേരളത്തിനായി പൂക്കൾ ഒരുക്കുന്ന തമിഴ്നാടൻ ഗ്രാമം

നാല് പതിറ്റാണ്ടായി ഓണവിപണി കാത്ത് തേനിയിലെ കർഷകർ; ഗ്രാമവീഥികളിൽ പൂവസന്തം
Pallavarayanpetti flower village
Pallavarayanpetti flower village
Updated on
1 min read

തേനി: മലയാളിക്ക് അത്തപ്പൂക്കളമൊരുക്കാൻ നാല് പതിറ്റാണ്ടിലധികമായി അധ്വാനത്തിന്റെ പൂവസന്തം ഒരുക്കുകയാണ് തമിഴ്നാട്ടിലെ പല്ലവരായൻപട്ടി എന്ന കൊച്ചുഗ്രാമം. ഓരോ ഓണക്കാലവും ഈ തേനിക്കാർക്ക് വലിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നാളുകളാണ്. ഓണം വിപണി ലക്ഷ്യമാക്കി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവുമധികം പൂക്കൾ കയറ്റിവിടുന്ന പ്രധാന കാർഷിക കേന്ദ്രങ്ങളിൽ ഒന്നാണ് പല്ലവരായൻപട്ടി.

പൂത്തുലഞ്ഞ് പൂപ്പാടങ്ങളും വിപണിയും

ഓണം അടുത്തെത്തുന്നതോടെ പല്ലവരായൻപട്ടിയുടെ ഗ്രാമവീഥികളാകെ വർണ്ണാഭമായ പൂക്കാഴ്ചകളാൽ നിറയും. മുല്ലയും ചെണ്ടുമല്ലിയും ജമന്തിയും ഉൾപ്പെടെയുള്ള വിവിധയിനം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പാടങ്ങളാണ് നാടെങ്ങും കാണാനാവുക. പാടങ്ങളിൽ നിന്ന് വിളവെടുക്കുന്ന പൂക്കൾ കർഷകർ പല്ലവരായൻപട്ടിയിലെ പ്രാദേശിക പൂമാർക്കറ്റിലാണ് എത്തിക്കുന്നത്. ഇവിടെ നിന്നാണ് കേരളത്തിൽ നിന്നടക്കമുള്ള മൊത്തവിതരണക്കാരും ചില്ലറ കച്ചവടക്കാരും പൂക്കൾ വാങ്ങി അതിർത്തി കടത്തുന്നത്.

pallavarayanpetti flowee  village
pallavarayanpetti flowee village

വിളവ് കുറവ്; വിലക്കയറ്റം വെല്ലുവിളിയാകുന്നു

എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കർഷകർക്ക് പ്രതീക്ഷിച്ച വിളവ് ലഭിച്ചിട്ടില്ല. മഴയുടെ ലഭ്യതയിലുണ്ടായ കനത്ത കുറവ് കൃഷിയെ കാര്യമായി ബാധിച്ചതാണ് വിളവ് ഇടിയാൻ കാരണമായത്. വിളവ് കുറഞ്ഞതോടെ വിപണിയിൽ പൂക്കൾക്ക് വൻതോതിൽ വില വർധിക്കുകയും, ഇത് മൊത്ത-ചില്ലറ വിൽപനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

Pallavarayanpetti flower village
തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം
Pallavarayanpetti flower village
മൂന്നാറിലെ നീലവസന്തം കണ്ട് കാന്തല്ലൂരിലെ ആപ്പിൾ തോട്ടത്തിലേക്ക്; ഓണക്കാലത്ത് വേറിട്ടൊരു യാത്ര
Pallavarayanpetti flower village
സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല, ഓണപ്പൂക്കളത്തിന് പൂവസന്തവും സമ്മാനിച്ച് ഇടുക്കി; സേനാപതിയിൽ വിസ്മയമായി പൂപ്പാടം
Summary

For more than four decades, the residents of Pallavarayanpatti in Tamil Nadu's Theni district have been actively engaged in flower cultivation aimed specifically at catering to Kerala's festive Onam demand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com