അജേഷ്- തങ്കമ്മ- കുമാരന്‍ 
Kerala

മൂലമറ്റത്ത് അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകനെ മരിച്ച നിലയില്‍ കണ്ടെത്തി

വീടിന് സമീപം നച്ചാര്‍ പുളയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ദമ്പതികളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം നച്ചാര്‍ പുളയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 

അജേഷിന്റെ ആക്രമണത്തില്‍ മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് കുമാനരെയും തങ്കമ്മയെയും വെട്ടേറ്റ നിലയില്‍ കണ്ടത്. കുമാരന്‍ മരിച്ച നിലയിലായിരുന്നു.ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ കട്ടിലിനടിയില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് മൂലമറ്റം പൊലീസിനെ വിവരമറിയിച്ചു. 

തുടര്‍ന്ന് മൂലമറ്റം പൊലീസിനെ വിവരമറിയിച്ചു. തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. മുറിവു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ചു തന്നെ മരണപ്പെടുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT