Elderly woman found abandoned at Ernakulam KSRTC stand 
Kerala

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ഭര്‍ത്താവും ബന്ധുക്കളുമാണ് ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ രാവിലെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു പോയെന്നാണ് ആക്ഷേപം.

ആശുപത്രിയില്‍ കൊണ്ടുപോകുന്നതായി അറിയിച്ച് ഭര്‍ത്താവും ബന്ധുക്കളുമാണ് ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്. രാവിലെ മുതല്‍ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡില്‍ തുടരുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആണ് വയോധികയുടെ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വയോധികയെ നാളെ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോകുമെന്നാണ് പറയുന്നത്.

Elderly woman found abandoned at Ernakulam KSRTC stand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

SCROLL FOR NEXT