Elderly woman found dead in Wayanad 's Panavalli forest 
Kerala

വയനാട് പനവല്ലി വനത്തില്‍ വയോധിക മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ

മൃതദേഹത്തിലും സമീപത്തും കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: വയനാട് തിരുനെല്ലി പനവല്ലി വനത്തില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാന ആക്രമിച്ചതാണെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെയാണ് അപ്പപ്പാറ ഉന്നതിയിലെ ചാന്ദ്നി (65) ആണ് മരിച്ചത്.

അപ്പപ്പാറ വന മേഖലയില്‍ ഇന്നലെ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലും സമീപത്തും കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത പ്രദേശത്തെ ഉന്നതിയിലെ താമസക്കാരിയാണ് ചാന്ദ്നി. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഇവര്‍ കാട്ടിനുള്ളില്‍ എത്തിയത് എന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീയാണ് ചാന്ദ്നിയെന്നാണ് വിവരം. രാത്രി വീട് വിട്ടിറങ്ങിയതാകാനുള്ള സാധ്യതയും പ്രദേശവാസികള്‍ പറയുന്നുണ്ട്. ചാന്ദ്നിയുടെ മുഖത്താണ് കാര്യമായ പരിക്കുകളുള്ളത്.

Elderly woman found dead in Wayanad's Panavalli forest, suspected to have been attacked by a wild elephant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് വി വി രാജേഷ് മേയര്‍; ചരിത്രം കുറിച്ച് ബിജെപി; കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധു

കണ്ണൂരില്‍ പി ഇന്ദിര മേയര്‍; ആഘോഷമാക്കി യുഡിഎഫ്

കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍; ജയം 32 വോട്ടുകള്‍ക്ക്

പ്രാവുകള്‍ക്ക് തീറ്റ നല്‍കി; മുബൈ നിവാസിക്ക് 5000 രൂപ പിഴ ചുമത്തി കോടതി

'ഇക്കൊല്ലം മാറി'; എംകെ ഹഫീസ് കൊല്ലം മേയര്‍

SCROLL FOR NEXT