ശ്വാസംമുട്ടലിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിക്ക് പേ വിഷബാധ വാക്‌സിന്‍ എടുത്തു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്, നഴ്‌സിനെതിരെ നടപടി

Sasthamcotta Taluk Hospital
ശാസ്താംകോട്ട താലൂക്ക് ആശുപത്രി
Updated on
1 min read

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. പെണ്‍കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയ നഴ്‌സിനെ ചുമതലകളില്‍ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.

ശ്വാസം മുട്ടല്‍ മാറുന്നതിനുള്ള കുത്തി വെയ്പ്പിന് ഡോക്ടര്‍ നിര്‍ദേശിച്ച കുറിപ്പുമായി എത്തിയ പെണ്‍കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റ് എത്തിയ ആളുടെ മരുന്ന് മാറി നല്‍കി എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് ഒപി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ പതിനെട്ടുകാരിക്കാണു മരുന്നു മാറി കുത്തിവയ്പ് എടുത്തത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നു ബുദ്ധിമുട്ടിലായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പമാണ് ആശുപത്രിയില്‍ എത്തിയത്.

Sasthamcotta Taluk Hospital
വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ചു; 72കാരനില്‍നിന്ന് 81 ലക്ഷം രൂപ തട്ടി

ഇന്‍ജക്ഷന്‍ നല്‍കാന്‍ നിര്‍ദേശിച്ചുള്ള ഡോക്ടറുടെ കുറിപ്പുമായി എത്തിയ പെണ്‍കുട്ടിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നു മാറി കുത്തിവയ്ക്കുകയായിരുന്നു. തെരുവുനായ കടിച്ചു പരിക്കേറ്റ ചികിത്സയ്‌ക്കെത്തിയ ആള്‍ക്ക് എടുക്കാനായി വച്ചിരുന്ന വാക്‌സിന്‍ ആണ് പെണ്‍കുട്ടിക്ക് കുത്തിവച്ചത്. അബദ്ധം മനസ്സിലായതോടെ നഴ്‌സ് ക്ഷമാപണം നടത്തി.

Summary

A girl seeking treatment for breathing difficulty at Sasthamcotta Taluk Hospital was mistakenly administered a rabies vaccine, The health department has started an investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com