പരിക്കേറ്റ അന്നലക്ഷ്മി ആശുപത്രിയിൽ  ടിവി ദൃശ്യം
Kerala

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു; തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചു

ആളുകള്‍ ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിക്കാണ് പരിക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

ഇവിടെ 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചുവെന്നാണ് വിവരം.

മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചിലവ് 475 കോടി രൂപ

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

'അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം'; പിപി ദിവ്യ

പിലാത്തറ സ്വർണം പൊട്ടിക്കൽ കേസ്: മൂന്ന് മുഖ്യപ്രതികൾ മൈസൂരുവിൽ പിടിയിൽ; കവർന്നത് 55 ലക്ഷവും സ്വർണവും

പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനമിടിച്ച് മരിച്ചു