Chain Snatching
Center-Center-Kochiകണ്ണൂര്‍: സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി ആളില്ലാത്ത വഴിയില്‍ നിര്‍ത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് യുവാവ് രക്ഷപ്പെട്ടു. കണാരം വയ്കര സ്വദേശിനി എടവന വീട്ടില്‍ ശാന്ത(58)യുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കള്ളന്‍ കവര്‍ന്നത്. പാണപ്പഴ സ്‌കൂളിന് സമീപത്തായി ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം.
കണാരം വയലില്‍ നിന്ന് മാതൃമംഗലം ഭാഗത്തേക്ക് പോകാനായി ബസ് കാത്തു നിന്ന ശാന്തയോട് ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ പരിചയം നടിച്ച് സംസാരിച്ചു. തുടര്‍ന്ന്, താനും മാതൃമംഗലത്തേയ്ക്കാണെന്ന് പറഞ്ഞ് ശാന്തയെ യുവാവ് സ്‌കൂട്ടറില്‍ കയറ്റി. പാണപ്പുഴ സ്‌കൂള്‍ സ്‌റ്റോപ്പ് എത്തിയപ്പോള്‍ എളുപ്പവഴിയാണെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് പോകുന്ന റോഡിലേക്ക് വണ്ടി തിരിച്ചു. അവിടെ ആളില്ലാത്ത സ്ഥലത്ത് ശാന്തയെ ഇറക്കിയശേഷം മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്ന്കളയുകയായിരുന്നു. ശാന്തയുടെ പരാതിയെ തുടര്‍ന്ന് പരിയാരം പൊലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates