ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

'എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്തി നല്‍കണം'- ഡിവൈഎഫ്ഐ പരാതി

പരാതിയ്ക്ക് പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റ് നല്‍കിയിട്ടുണ്ട്. നാളെ പെരുമ്പാവൂരില്‍ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗികാരോപണക്കേസില്‍പ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നാല് ദിവസമായി കാണാനില്ലെന്ന്  പരാതിയുമായി ഡിവൈഎഫ്എ. ഡിവൈഎഫ്‌ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്ത സമരവുമായി രം​ഗത്തെത്തിയത്. കാണാനില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് പിഎ അഷ്‌കറാണ് പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയ്ക്ക് പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റ് നല്‍കിയിട്ടുണ്ട്. നാളെ പെരുമ്പാവൂരില്‍ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്.

മണ്ഡലത്തിലെ ജനപ്രതിനിധിയായ എല്‍ദോസ് പി കുന്നപ്പിള്ളിയെ കാണാനില്ല. എംഎല്‍എ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതിനാല്‍ താനുള്‍പ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങള്‍ക്ക് എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ സാധിക്കുന്നില്ലെന്നും എംഎല്‍എയെ കണ്ടെത്തി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT