കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
Kerala

ആകെ പോളിങ് 78.27%; കൂടുതല്‍ കുന്ദമംഗലത്ത്; കുറവ് റാന്നിയില്‍; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രണ്ടാമത് ചിറ്റൂരിലും മൂന്നാമത് കുന്നത്തുനാടുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 78.27 ശതമാനമാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ്.

ഏറ്റവും കുടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ്. അവിടെ 84.83 ശതമാനമാണ്. രണ്ടാമത് ചിറ്റൂരിലും മൂന്നാമത് കുന്നത്തുനാടുമാണ്. ഏറ്റവും കുറവ്് പോളിങ് റാന്നിയിലാണ്. അവിടെ 68.99 ശതമാനമാണ് പോളിങ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Election Commission Releases Final Polling Figures for Assembly Elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരും; ഹൈക്കമാന്‍ഡിന്റെ രാജ്യസഭ ഓഫര്‍ നിരസിച്ച് സിദ്ധരാമയ്യ

'പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?'; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

വേറെ ലെവൽ ആക്ഷൻ; ഗംഭീര പ്രതികരണവുമായി 'കാട്ടാളൻ'

'എന്റെ സ്വത്തെല്ലാം കോകിലയ്ക്ക് കൊടുത്തു, ഞാനിപ്പോൾ പാപ്പരാണ്; വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം'

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: സൽമാൻ നിസാർ കേരളത്തെ നയിക്കും

SCROLL FOR NEXT