Brahmapuram waste treatment plant ഫയൽ
Kerala

ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി, 500 ടണ്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മ്മാണം മേയില്‍

ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം മേയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം മേയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ബ്രഹ്മപുരത്ത് 500 ടണ്‍ ശേഷിയുള്ള മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണമാണ് മേയില്‍ ആരംഭിക്കുക. പദ്ധതിയുടെ നടത്തിപ്പിന് സഹായിക്കാനുള്ള ട്രാന്‍സാക്ഷന്‍ അഡൈ്വസേഴ്‌സിനെ നിയോഗിക്കാനായി ശുചിത്വ മിഷന്‍ സെപ്റ്റംബറില്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു.

ജൈവമാലിന്യത്തില്‍ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാനായി ബിപിസിഎല്‍ നടപ്പാക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം ബ്രഹ്മപുരത്ത് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പുനരുപയോഗിക്കാനാകാത്ത, കത്തിച്ച് ഇന്ധനമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. നിലവില്‍ ഇത് സംസ്‌കരിക്കാന്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുകയാണ്.

സംസ്ഥാനത്തുണ്ടാകുന്ന ഇത്തരം മാലിന്യം മുഴുവന്‍ കത്തിച്ച് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും കൊച്ചി കോര്‍പ്പറേഷനുമായി ചേര്‍ന്ന് തയ്യാറാക്കിയ ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനില്‍ ഈ പ്ലാന്റും ഉള്‍പ്പെട്ടിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തെ കൊച്ചി കോര്‍പറേഷന്‍ മേയര്‍ വി കെ മിനിമോള്‍ സ്വാഗതം ചെയ്തു. ബ്രഹ്മപുരത്ത് നേരത്തെ രണ്ടുവട്ടം സമാനമായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും പിന്നീട് സര്‍ക്കാര്‍ പിന്മാറുകയും ചെയ്തിരുന്നു.

Electricity from waste in Brahmapuram, 500 tonne capacity plant to be constructed in May

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT