പ്രതീകാത്മക ചിത്രം 
Kerala

മാര്‍ച്ചില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും

സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 5 വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക്, മാര്‍ച്ചില്‍ റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി നിരക്ക് പുതുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങള്‍ കമ്മിഷന്‍ തയാറാക്കി തുടങ്ങി. അടുത്ത മാസം ഇതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഉല്‍പാദനച്ചെലവ്, ശമ്പളം, വൈദ്യുതി ബോര്‍ഡിന്റെ വായ്പ തുടങ്ങി 180 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു നിരക്കു പുതുക്കുക. നിലവിലുള്ള വൈദ്യുതി നിരക്കിന് അടുത്ത മാര്‍ച്ച് 31 വരെയാണു പ്രാബല്യം. 2018ല്‍ ആണ് 4 വര്‍ഷത്തെ നിരക്ക് ഒന്നിച്ചു പ്രഖ്യാപിച്ചത്. 4 വര്‍ഷവും ഒരേ നിരക്ക് ആയിരുന്നു.

നിരക്ക് പുതുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ 3 ജില്ലകളില്‍ കമ്മിഷന്‍ ഹിയറിങ് നടത്തും. തുടര്‍ന്ന് അടുത്ത 5 വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ടു താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിനോടു നിര്‍ദേശിക്കും. 

താരിഫ് പെറ്റീഷന്‍ ലഭിച്ചാല്‍ അതേക്കുറിച്ചു വീണ്ടും ജില്ലാ തലത്തില്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഹിയറിങ് നടത്തും. ബോര്‍ഡ് നല്‍കുന്ന കണക്കുകള്‍ കൂടി പരിശോധിച്ചായിരിക്കും പുതുക്കിയ നിരക്കു തീരുമാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

പാടത്ത് പണിയെടുത്ത് ഇം​ഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന