കാട്ടാന ഇടിച്ചിട്ട കാറിന്റെ ബോണറ്റ്/ ടെലിവിഷന്‍ ചിത്രം 
Kerala

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം;  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാല്‍പ്പാറയില്‍ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന നാലുപേരാണ് കാറിലുണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. സംസ്ഥാനപാതയായ ആനമല റോഡില്‍ ആനക്കയം മേഖലയിലാണ് വിനോദ സഞ്ചാരികളുടെ കാറിന് നേരെ ആക്രമണം ഉണ്ടായത്. കാറിലുള്ള സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടം.

റോഡരികില്‍ നിന്ന കാട്ടാന കാറിന് നേരെ പാഞ്ഞെത്തുകയായിരുന്നു. കാറിന്റെ ബോണറ്റ് ഇടിച്ചുതര്‍ത്തു. ഡ്രൈവര്‍ ഉടന്‍ തന്നെ കാര്‍ പിന്നോട്ട് എടുത്തതിനാല്‍ അപകടം ഒഴിവായി. എറണാകുളം സ്വദേശികളുടെ കാറാണ് ആന  ആക്രമിച്ചത്.

വാല്‍പ്പാറയില്‍ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഈ സ്ഥലത്തുകൂടി വാഹനം ഓടിച്ചുപോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍