കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടുന്ന ദൃശ്യം സ്ക്രീൻഷോട്ട്
Kerala

കൂറ്റനാട് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്ന പാപ്പാന്‍ ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. പെട്ടെന്ന് ആണ് ആന ഇടഞ്ഞത്. സമീപത്തുണ്ടായിരുന്ന പാപ്പാനെ കൊമ്പ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ആന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും തകര്‍ത്തിട്ടുണ്ട്.

ആന ഇടഞ്ഞത് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന ആളുകള്‍ ഓടി മാറിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ഒരാള്‍ക്ക് കൂടി പരിക്കേറ്റതായാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇടഞ്ഞ ആനയെ തളച്ചത്. മയക്കുവെടിവെച്ച് തളച്ച ആനയെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. ആന പെട്ടെന്ന് ഇടയാനുള്ള കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

പശ്ചിമേഷ്യൻ സംഘർഷം; നേട്ടം കൊയ്ത് അമേരിക്ക, ലോകമഹായുദ്ധ ശേഷം ആദ്യമായി എണ്ണ കയറ്റുമതി കുതിച്ചുയർന്നു

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? ; നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT