കൊച്ചി: ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ചേരാനല്ലൂർ പാർത്ഥസാരഥ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വെള്ളം കുടിക്കാനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി അയ്യപ്പൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്. അകത്തെ പന്തൽ ആന തകർത്തു. ഒപ്പം സ്പീക്കറുകളടക്കമുള്ള വസ്തുക്കളും ആനയുടെ പരാക്രമത്തിൽ തകർന്നു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ആനയുടെ ഉടമയടക്കമുള്ളവർ സ്ഥലത്തെത്തി ആനയെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഡോക്ടർമാർ എത്തി മയക്കു വെടി വച്ചാണ് ആനയെ തളച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates