Hemant Modi x
Kerala

പരോളിൽ ഇറങ്ങി മുങ്ങി; 'എമ്പുരാനിൽ' അഭിനയിച്ചു; ആമിറിനും രൺവീറിനുമൊപ്പം ബോളിവുഡിലും എത്തി; സിനിമാ താരമായി വിലസിയ ഹേമന്ത് മോദി വലയിൽ

സ്പന്ദൻ മോദിയെന്ന പേരുമാറ്റി ആൾമാറാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി. 12 വർഷം ബോളിവുഡിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം സിനിമാ താരമായി വിലസി. ഒടുവിൽ പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശി ഹേമന്ത് മോദി (53) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

നരോ​ദയിൽ 2005ൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വിഭാ​​ഗങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്നാണ് കൊലപാതകം. 2008 ഓ​ഗസ്റ്റ് 27നു ഹേമന്തിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹെസാന ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലൈയിൽ ​ഗുജറാത്ത് ഹൈക്കോടതി 30 ​ദിവസത്തെ പരോൾ അനുവ​ദിച്ചു. പരോൾ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ഹാജരാകാഞ്ഞതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദിയെന്ന പേരുമാറ്റി ആൾമാറാട്ടം നടത്തിയാണ് ബോളിവുഡിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയത്. ആമിർ ഖാനും അമിതാഭ് ബച്ചനുമുള്ള ത​ഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, രൺവീർ സിങ് നായകനായ ജയേഷ്ഭായ് ജോർദാർ തുടങ്ങിയവയിൽ സഹ നടനായി. യു​ഗപുരുഷ്, ​ഗാന്ധി വിരുദ്ധ് ​ഗോജ്സെ തുടങ്ങിയ നാടകങ്ങളിലും ചില പരമ്പരകളിലും വേഷം ചെയ്തു. ​ഗുജറാത്തി സിനിമകളിലും അഭിനയിച്ചു. മലയാള ചിത്രമായ എമ്പുരാനിലും ഹേമന്ത് വേഷമിട്ടതായി ക്രൈം ബ്രാഞ്ച് പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന ലാഹോർ 1947ലും അഭിനയിച്ചിട്ടുണ്ട്.

നടനെന്ന നിലയിൽ പലവട്ടം അഹമ്മദാബാദിൽ എത്തിയെങ്കിലും പൊലീസിനു മനസിലായില്ല. പ്രതി തന്റെ വീട്ടിലെത്തിയെന്ന വിവരങ്ങളെ തുടർന്നാണ് ക്രൈം ബ്രാഞ്ച് ഇയാൾക്കായി വല വീശിയത്. അറസ്റ്റിലായപ്പോഴും പൊലീസിനു ആളു മാറിയെന്നു അവകാശപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഹേമന്തിനെ മഹെസാന ജയിലിലേക്ക് കൈമാറും.

Empuraan actor convict Hemant Modi arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഡിവിഷൻ വിഭജനം ഏകപക്ഷീയം; കേരളത്തിന്റെ വികസനത്തെ തകർക്കും; ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻറെ കൊലപാതകം; 9 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി മലപ്പുറത്ത് പിടിയിൽ

ചരിത്ര വിജയത്തിന്റെ തിളക്കത്തില്‍ നിന്ന് വന്‍ തകര്‍ച്ചയിലേക്ക്; മക്കെയ്‌യില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് സ്റ്റാര്‍ക്ക്, 64ന് പുറത്ത്

വിമാന യാത്രയ്ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; പുതിയ നിര്‍ദേശം

പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?