കെ സുരേന്ദ്രന്‍ ടിവി ദൃശ്യം
Kerala

Empuraan controversy:'നാട്ടിലെ സിനിമകളെല്ലാം കണ്ട് വിലയിരുത്തുന്ന സമീപനം കേരളത്തിലില്ല, വിമര്‍ശനങ്ങള്‍ക്ക് ബിജെപിയുമായി ബന്ധമില്ല'

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച മുതല്‍ തീയറ്ററില്‍ ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും പ്രദര്‍ശിപ്പിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രമായ 'എംപുരാനെ'തിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 'എംപുരാന്‍' സിനിമയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രേക്ഷകരാണ് അവരുടെ അഭിപ്രായങ്ങള്‍ പറയുന്നതെന്നും ഇതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

'കഴിഞ്ഞ രണ്ടുദിവസമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ എന്തോ കാര്യമായ ആശയക്കുഴപ്പം ഉണ്ടെന്നാണ്. ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവും പാര്‍ട്ടിക്കുള്ളില്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തില്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അങ്ങനെ ചെയ്യാറില്ല. എംപുരാനെ ഇങ്ങനെ വിലയിരുത്താന്‍ ബിജെപിയും തയ്യാറായിട്ടില്ല. സിനിമയെ വിലയിരുത്തുന്നത് പ്രേക്ഷകരാണ്. ഇതുസംബന്ധിച്ചുള്ള അഭിപ്രായം പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശും പി.സുധീറും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍കൂടുതലൊന്നും തനിക്ക് പറയാനില്ല', സുരേന്ദ്രന്‍ പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച മുതല്‍ തീയറ്ററില്‍ ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും പ്രദര്‍ശിപ്പിക്കുക. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ഗോകുലം ഗോപാലന്‍ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍