ടിഎസ്പി ഡേ 
Kerala

'എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്?'; മതി ഈ കുറ്റപ്പെടുത്തല്‍, അറിയാം ടിഎസ്പി ഡേ

'റോഡില്‍ ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നല്ലതു കണ്ടാല്‍ ഒരു താങ്ക്സ് പറയാം, തെറ്റായെന്നു തോന്നിയാല്‍ സോറിയും. ഇനി ഞാനാദ്യം എന്നു തോന്നുകയാണെങ്കിലോ, ഒരു പ്ലീസ് ആവാം. റോഡില്‍ അത്യാവശ്യം പാലിക്കേണ്ട മര്യാദകളാണ് ഇവ. അത് ഓര്‍മിപ്പിക്കുന്നതിനുള്ള ദിവസമാണ് ടിഎസ്പി (താങ്ക്സ്, സോറി, പ്ലീസ്) ഡേ. ഇന്നാണ് കെട്ടോ ആ ദിനം.

റോഡിലെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ടിഎസ്പി ഡേയില്‍ ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്. എല്ലാവര്‍ക്കും കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത, മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ഡ്രൈവിങ് ദിനം ആശംസിക്കുന്നതായും എംവിഡി കുറിച്ചു.

റോഡില്‍ ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം, നിരത്തില്‍ കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂര്‍വ്വം അംഗീകരിക്കണം. ഇവിടെയാണ് റോഡില്‍ ഒരു ടിഎസ്പി സംസ്‌കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നന്ദി പ്രകടനങ്ങള്‍ക്ക് റോഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും കുറിപ്പ് പറയുന്നു.

എംവിഡി കുറിപ്പിന്റെ പൂര്‍ണരൂപം

എവിടെ നോക്കിയാ ഇവനൊക്കെ വണ്ടി ഓടിക്കുന്നത് ? ആരാ ഇവനൊക്കെ ലൈസന്‍സ് കൊടുക്കുന്നത് ?

റോഡില്‍ നാം ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകളില്‍ ഒന്ന് മാത്രം...

ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ റോഡില്‍ ഒരാളെയെങ്കിലും ചീത്ത പറയാതെ (മനസ്സുകൊണ്ടെങ്കിലും) നമുക്ക് ഒരു യാത്രയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയാകും ഉത്തരം,അല്ലേ ?

ഇത് നമ്മള്‍ എല്ലാം തികഞ്ഞവര്‍ ആയത് കൊണ്ടാണോ ? ഇവിടെയാണ് റോഡില്‍ ഒരു ടിഎസ്പി സംസ്‌കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നിരത്തില്‍ നാം പലപ്പോഴും കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂര്‍വ്വം ഒന്ന് അംഗീകരിച്ചു നോക്കിയാലോ ! അതെ നന്ദി പ്രകടനങ്ങള്‍ക്ക് റോഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും..

റോഡിലെ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കൂ...പകരം നന്മകള്‍ തിരയൂ...അവയോട് നന്ദി പറയൂ...മനസ്സ് സന്തോഷമായി വെക്കൂ...ഡ്രൈവിംഗ് ആസ്വദിക്കൂ...

റോഡിലെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന് ഒരു ദിനം ' TSP Day ' മാര്‍ച്ച് 19.

എല്ലാവര്‍ക്കും കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത , മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ഡ്രൈവിംഗ് ദിനം ആശംസിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT