എണ്ണയ്ക്കാട്ട് കൊട്ടാരം വിദ്വല്‍സഭ ഉദ്ഘാടനം Ennakkat palace 
Kerala

എണ്ണയ്ക്കാട്ട് കൊട്ടാരം വിദ്വല്‍സഭ ഉദ്ഘാടനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എണ്ണയ്ക്കാട്ട് കൊട്ടാരം വിദ്വല്‍സഭ 2025 ഉദ്ഘാടനം പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വ്വഹിച്ചു. തേവാരപ്പുര സംരക്ഷണ സമിതി സെക്രട്ടറിയും കേരള വെറ്ററിനറി സര്‍വകലാശാല മുന്‍ ഡീനുമായിരുന്ന പ്രൊഫ. ഡോ. ജി. ഗിരീഷ് വര്‍മ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ ഇ ഉദയവര്‍മ്മ വിശിഷ്ടാതിഥിയായി.

ചടങ്ങില്‍, എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ അംഗവും പ്രഗത്ഭ സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്ന യശശ്ശരീരനായ അശ്വതി നാള്‍ രാമവര്‍മ്മയെ അനുസ്മരിച്ചും, അദ്ദേഹത്തിന്റെ 'മുരളീനാദം' എന്ന ലഘുകാവ്യം പരിചയപ്പെടുത്തിയും പത്രപ്രവര്‍ത്തകന്‍ ആത്മജവര്‍മ്മ തമ്പുരാന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രശസ്ത ആട്ടക്കഥാകൃത്തും ഗണിതശാസ്ത്രകാരനുമായ ഡോ. രാജശേഖര്‍ വൈക്കം 'സംസ്‌കൃതം - മദ്ധ്യകാല ഗണിതം' എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധാവതരണം നടത്തി.

തുടര്‍ന്ന്, പത്മശ്രീ പുരസ്‌കാരം ലഭിച്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, സ്വാതി പുരസ്‌കാര ജേതാവ് പി. ആര്‍. കുമാര കേരളവര്‍മ്മ, മദ്ധ്യകാല കേരളീയ ഗണിതത്തില്‍ പ്രശസ്തമായതും ലോകത്തിലെ ആദ്യ കാല്‍ക്കുലസ് ഗ്രന്ഥമെന്നറിയപ്പെടുന്നതുമായ 'യുക്തിഭാഷ' എന്ന ജ്യേഷ്ഠദേവന്റെ കൃതി ആധുനിക വ്യാഖ്യാനസഹിതം വിവര്‍ത്തനം നിര്‍വ്വഹിച്ച് ശ്രദ്ധേയനായ ഡോ. പി രാജശേഖര്‍ വൈക്കം, കോഴിക്കോട് സര്‍വകലാശാല സംസ്‌കൃതം ജനറല്‍ വിഭാഗത്തില്‍ എം എ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഹേമന്ത് എം വര്‍മ്മ എന്നിവരെ പൊന്നാടയും കീര്‍ത്തി ഫലകവും നല്‍കി പ്രത്യേകം ആദരിച്ചു.

സെമിനാറില്‍ ഭാരതീയ ഗണിതത്തിന്റെ പ്രായോഗിക വശങ്ങളെ സോദാഹരണം വിവരിച്ചു കൊണ്ട് തൃശൂര്‍ ശ്രീ സി അച്യുത മേനോന്‍ ഗവണ്മെന്റ് കോളജ് മാത്തമാറ്റിക്‌സ് & ഡാറ്റാ സയന്‍സ് മേധാവിയായ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ടും എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ താളിയോല ശേഖരത്തിലെ വിപുലമായ സംസ്‌കൃത ഭാഗങ്ങളുടെ ഗവേഷണ സാദ്ധ്യതകളെ മുന്നില്‍ കണ്ടുകൊണ്ട് പി ജി സന്ധ്യയും പ്രബന്ധാവതരണം നടത്തി. മഹേഷ് രവി വര്‍മ്മ, സുചിത്ര വര്‍മ്മ തുടങ്ങിയവരും സംസാരിച്ചു.

Ennakkatt Kottaram Vidual sabha inaugurated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

മാർഷ് നയിക്കും; ഇന്ത്യൻ മണ്ണിൽ കപ്പടിക്കാൻ സ്പിന്നർമാരെ ഇറക്കി ഓസ്ട്രേലിയ; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടണോ? ഇവ ഡയറ്റിൽ ചേർക്കാം

പൈനാപ്പിൾ കഴിച്ചാൽ ആർത്തവ വേദന കുറയുമോ?

SCROLL FOR NEXT