Vande Bharat  file
Kerala

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

11ന് ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുക.

ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. നവംബര്‍ 11 മുതലാണ് എറണാകുളം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ ബെംഗളൂരു സ്‌റ്റേഷനിലേക്കും തിരിച്ചും സര്‍വീസ് നടത്തുക.

11ന് ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20 നാണ് ട്രെയിന്‍ ബെംഗളൂരുവിലേക്ക് പുറപ്പെടുക. രാത്രി 11 ന് ബെംഗളൂരിവിലെത്തും.

ആകെ 11 സ്‌റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനായാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍.

Ernakulam-Bengaluru Vande Bharat from November 11; Know the schedule

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

പൂരത്തിലെ പത്തുക്ഷേത്രങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നു, വടക്കുന്നാഥന് മുന്നില്‍ ശിവരാത്രി പൂരം; അപൂര്‍വ്വ കാഴ്ച- വിഡിയോ

നല്ല ഉറക്കത്തിന് 5 സ്റ്റെപ്പുകൾ

ആരോഗ്യത്തിന് ഈ 'ഓൾ ഇൻ വൺ' ഡ്രിങ്ക് കുടിക്കാം

ഹംപി കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ

SCROLL FOR NEXT