ഫയല്‍ ചിത്രം 
Kerala

18ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല

14,71,152 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍. ഇതുവരെ ജില്ലയില്‍ ആകെ 18,32,065 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. 

ഇന്ന് സര്‍ക്കാര്‍ തെരഞ്ഞെടുത്ത 125 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 10 സ്വകാര്യ കേന്ദ്രങ്ങളിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമായി. ജില്ലാ മൊബൈല്‍ ടീമിന്റെ നേതൃത്വത്തില്‍ ഇതുവരെ ആകെ 147 കെയര്‍ ഹോമുകളിലായി 5545 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ നടത്തിയ 37 മെഗാ ക്യാമ്പുകളിലായി 8930 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 

15 വാക്‌സിനേഷന്‍ ക്യാമ്പുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചത്. ഇതില്‍ 3671 തൊഴിലാളികള്‍ വാക്‌സിന്‍ സ്വീകരിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT