പ്രതീകാത്മക ചിത്രം 
Kerala

എറണാകുളത്ത് മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പ്പന, മൂന്ന് പേര്‍ പിടിയില്‍

സിഗരറ്റ് പായ്ക്കറ്റുകളിലാണ് എംഡിഎംഎ ഒളിപ്പിച്ച് കടത്തിയത്‌

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് മസ്സാജ് സെന്റര്‍ കേന്ദ്രീകരിച്ചു രാസലഹരി വില്പന. മൂവര്‍ സംഘം പിടിയില്‍.

ഇടപ്പള്ളി പച്ചാളം ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ നിന്ന് 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് പിടികൂടി. എറണാകുളം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാര്‍ലറില്‍ നിന്നും എംഡിഎംഎ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.

കണ്ണൂര്‍ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജൂദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ചു വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാര്‍ ആയിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT