പ്രതീകാത്മക ചിത്രം 
Kerala

വീട്ടമ്മയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്

മിനിയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ജോയി പൊലീസിനോട് സമ്മതിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആനപ്പാറ അരീക്കല്‍ മിനിയുടെ മരണം കൊലാപതകമെന്ന് പൊലീസ്. കേസില്‍ ഭര്‍ത്താവ് ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മിനിയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ജോയി പൊലീസിനോട് സമ്മതിച്ചു. 

കഴിഞ്ഞ ദിവസമാണ്  വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ കുഴഞ്ഞു വീണു മരിച്ചെന്നാണ് ജോയി ആദ്യം പറഞ്ഞിരുന്നത്. പോസ്റ്റുമാര്‍ട്ടത്തില്‍ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒടുവിലാണ് താന്‍ ഭാര്യയെ കൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്. ആദ്യ ഭാര്യയുടെ മരണശേഷമാണു ജോയി മിനിയെ വിവാഹം കഴിച്ചത്. മക്കളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; കഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും