Antony Raju arrives at Nedumangad court ahead of verdict in Thondimuthal case 
Kerala

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

ആന്റിണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി.

തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നടപടി ബാധിച്ചേക്കും. എംഎല്‍എയായി തിരികെ എത്താനാവില്ലെന്നതിന് അപ്പുറത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വെല്ലുവിളിയാകും.

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചിട്ടുണ്ട്.

Evidence tampering case Antony Raju s appeal verdict today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ ബൗളിങിന് മുന്നിൽ പാകിസ്ഥാന്‍ ബാറ്റിങ് 'വട്ടപൂജ്യം'; തോറ്റു അടപടലം!

വിസര്‍ജ്യമെറിയുമെന്നു ഭീഷണി, പൊലീസുകാരെ പറ്റിച്ച് തൊണ്ടിമുതല്‍ ഒഴുക്കി; വിഴുങ്ങിയ മാല സമീന ഫ്‌ലഷ് ചെയ്തു

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

ശബരിമല യുവതീപ്രവേശം; ഇന്ന് സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏഴ് വര്‍ഷത്തിനുശേഷം

അപകട സാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കുക, കുടുംബ കാര്യങ്ങളിൽ സഹിഷ്ണുത ആവശ്യമാണ്

SCROLL FOR NEXT