ഡോ. ടിഎന്‍ സരസു 
Kerala

'മോദി എന്നെ ബഹുമാനിച്ചത് അവരെ ചൊടിപ്പിച്ചു; ബിജെപിയില്‍ നേരിട്ടത് ജാതിവിവേചനം'

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ പരാതിയില്ല. എന്നാല്‍, ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിയില്‍ നേരിട്ടത് കടുത്ത ജാതിവിവേചനമെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ടിഎന്‍ സരസു. ഇത്തവണത്തെ നിയമസഭാ പ്രചാരണത്തില്‍ പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ പറഞ്ഞു. അഖില്‍ ഭാരത് ഹിന്ദു മഹാസഭ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. സരസു ബിജെപിക്കെതിരേ ആരോപണമുയര്‍ത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ പരാതിയില്ല. എന്നാല്‍, ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. എട്ടുവര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ഥാനത്തിനും വേണ്ടി ആയിരുന്നില്ല. തന്റെ ജാതിയായിരുന്നു പ്രശ്‌നം. മോദി തന്നെ ഏറെ ബഹുമാനിച്ചതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതെന്ന് സരസു ആരോപിച്ചു.

2016 ഏപ്രിലില്‍ ഡോ. ടിഎന്‍ സരസു പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം രാവിലെ കോളജിനു മുന്നില്‍ കുഴിമാടം പ്രത്യക്ഷപ്പെട്ടു. കുഴിമാടത്തിന്മേല്‍ ഒരു റീത്തും വെച്ചിരുന്നു. എസ്എഫ്‌ഐയാണ് ഇത് ചെയ്തതെന്നായിരുന്നു ഡോ. ടിഎന്‍ സരസു ആരോപിച്ചത്. എന്നാല്‍, എസ്എഫ്ഐ ഇത് നിഷേധിക്കുകയായിരുന്നു. താന്‍ ഇടതുപക്ഷക്കാരിയാണെന്ന് തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നെങ്കിലും 2019-ല്‍ ഡോ. സരസു ബിജെപിയില്‍ ചേരുകയായിരുന്നു.

Ex-BJP Candidate Dr. TN Sarasu Slams BJP Over Alleged Caste Bias During Lok Sabha Polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ മന്ത്രിസഭയായി; കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാർ, രണ്ട് വനിതകൾ; തിരുവഞ്ചൂർ സ്പീക്കർ, ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ

മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും

കറുത്ത കാറില്‍ സഞ്ചരിക്കരുത് എന്ന് ജ്യോത്സ്യന്‍ പറഞ്ഞോ?; 30, 40 കാറുകള്‍ ഒന്നും എനിക്ക് വേണ്ട'

റാസിഖ് 'സലാം'... പഞ്ചാബിനെ എറിഞ്ഞൊതുക്കി ബംഗളുരു; പ്ലേ ഓഫിലെത്തി

വി ഡി മന്ത്രിസഭയിലെ കോൺ​ഗ്രസ് പ്രതിനിധികൾ; വകുപ്പുകളിലെ സാധ്യതകൾ

SCROLL FOR NEXT