വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; ലാര്‍ജ് ക്യാപും മിഡ് ക്യാപും സ്‌മോള്‍ ക്യാപും തമ്മിലുള്ള വ്യത്യാസമെന്ത്?

കമ്പനിയെ കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ വഴി സാധിക്കും
share market
share marketai image
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണോ? വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ചില അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ച അറിവ് ഉണ്ടാകുന്നത് നല്ലതാണ്. നിക്ഷേപത്തിന് ഒരുങ്ങുന്നതിന് മുന്‍പ് നിക്ഷേപിക്കാന്‍ തെരഞ്ഞെടുക്കുന്ന കമ്പനിയെ കുറിച്ച് വ്യക്തമായി മനസിലാക്കേണ്ടതാണ്.

കമ്പനിയെ കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ വഴി സാധിക്കും. ഒരു കമ്പനിയുടെ നിലവിലുള്ള ഓഹരികളുടെ ആകെ വിപണി മൂല്യമാണ് അതിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍. കമ്പനിയുടെ വലിപ്പം, വളര്‍ച്ച സാധ്യത, റിസ്‌ക് തുടങ്ങിയവ മനസിലാക്കാന്‍ ഇതുവഴി ഒരുപരിധി വരെ സാധിക്കും.

സെബി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (വിപണി മൂല്യം) അടിസ്ഥാനത്തില്‍ കമ്പനികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

ലാര്‍ജ് ക്യാപ്: സാധാരണയായി 20,000 കോടിയില്‍ കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികളാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുക. റിലയന്‍സ്, ടിസിഎസ് പോലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികളില്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍നിരയിലുള്ള ആദ്യ 100 കമ്പനികളെ സെബി ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരതയാണ് ലാര്‍ജ് ക്യാപ് കമ്പനികളുടെ പ്രത്യേകത. പല ലാര്‍ജ് ക്യാപ് സ്ഥാപനങ്ങളും പതിവായി ലാഭവിഹിതം നല്‍കുന്നവയാണ്. ഇത് നിക്ഷേപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പണലഭ്യത ഉറപ്പാക്കുന്നു. ഇവയ്ക്ക് ശക്തമായ ബാലന്‍സ്ഷീറ്റും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡുകളുമുണ്ടാകും. അതിനാല്‍ നിക്ഷേപം താരതമ്യേന സുരക്ഷിതമായിരിക്കും. ലാര്‍ജ് ക്യാപ് സ്റ്റോക്കുകള്‍ വളരെ ലിക്വിഡിറ്റിയുള്ളവയുമാണ്.

മിഡ് ക്യാപ്: ആദ്യ നൂറിന്റെ ലാര്‍ജ് ക്യാപ് പട്ടികയ്ക്കുശേഷം 101നും 250നും ഇടയില്‍ റാങ്ക് ചെയ്തിരിക്കുന്ന കമ്പനികളാണ് ഈ പട്ടികയില്‍ വരിക. 5000 കോടിമുതല്‍ 20,000 കോടിവരെ മൂല്യമുള്ള കമ്പനികളാണ് ഇവ. വളര്‍ന്നുവരുന്ന കമ്പനികളായാണ് ഇവയെ വിലയിരുത്തുന്നത്. എപ്പോള്‍ വേണമെങ്കിലും ലാര്‍ജ് ക്യാപ് കമ്പനിയായി മാറാന്‍ ഇത്തരം മിഡ് ക്യാപ് കമ്പനികള്‍ക്ക് സാധിക്കും.

സ്‌മോള്‍ ക്യാപ്: 251ലും അതിനു താഴെയും റാങ്ക് ചെയ്തിരിക്കുന്ന കമ്പനികളാണ് ഈ പട്ടികയില്‍ വരിക. 5000 കോടിയില്‍ താഴെ മൂല്യമുള്ള കമ്പനികളാണ് സ്‌മോള്‍ക്യാപ് വിഭാഗത്തില്‍ വരുന്നത്.

ചെറിയ കമ്പനികള്‍ക്ക് അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് പൊതുവേ പറയുന്നത്. അവ വളര്‍ന്ന് ലാര്‍ജ്ക്യാപ് ആകുമ്പോള്‍ 'മള്‍ട്ടിബാഗര്‍' വരുമാനം ലഭ്യമാകാന്‍ സാധ്യതയുണ്ട്. അതേസമയം, ചെറുകിട, ഇടത്തരം ഓഹരികള്‍ക്ക് പൂര്‍ണ വളര്‍ച്ചസാധ്യതയിലേക്ക് എത്താന്‍ കൂടുതല്‍ സമയം വേണ്ടി വരും.

share market
ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ 'സ്വന്തമാവില്ല'; ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്
share market
ഒരു വര്‍ഷം കഴിഞ്ഞാണോ പണത്തിന് ആവശ്യം!, വലിയ തുക കൈയിലുള്ളവര്‍ക്ക് മികച്ച കെഎസ്എഫ്ഇ സ്‌കീം; പലിശ 7.75 ശതമാനം
Summary

invest in the market?; What is the difference between large cap, mid cap and small cap?

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com