ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ 'സ്വന്തമാവില്ല'; ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്

വായ്പ എടുത്ത് കാര്‍ വാങ്ങുന്നവരാണ് കൂടുതല്‍ ആളുകളും
car loan guidelines
car loan guidelinesfile
Edited By:
Updated on
1 min read

വായ്പ എടുത്ത് കാര്‍ വാങ്ങുന്നവരാണ് കൂടുതല്‍ ആളുകളും. കാറിന്റെ ലോണ്‍ അടച്ചുതീര്‍ത്താലും വാഹനം സ്വന്തമാവില്ല. ചില കാര്യങ്ങള്‍ കൂടി മറക്കാതെ നിര്‍ബന്ധമായി ചെയ്താല്‍ മാത്രമേ വാഹനം സ്വന്തമാവുകയുള്ളൂ. അവ ചുവടെ:

ലോണ്‍ എടുത്ത് കാര്‍ വാങ്ങുമ്പോള്‍ ആര്‍സിയില്‍ നമ്മുടെ പേര് മാത്രമല്ല ഉണ്ടാവുക. ബാങ്കിന്റെ പേരും ഉണ്ടാവും. അതായത് ലോണ്‍ അടച്ചുതീര്‍ക്കുന്നത് വരെ വാഹനത്തില്‍ ബാങ്കിനും 'ഉടമസ്ഥാവകാശം' ഉണ്ട് എന്ന് സാരം. ഈ ലോണ്‍ അടച്ചുതീര്‍ത്താലും ബാങ്കിന്റെ ഉടമസ്ഥാവകാശം താനേ മാറില്ല. അതിനായി ചില രേഖകള്‍ ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കണം.

ആദ്യമായി ബാങ്കിന്റെ എന്‍ഒസി സമര്‍പ്പിക്കണം. ലോണ്‍ അടച്ചുതീര്‍ത്തു എന്നുള്ളതിന്റെ ഔദ്യോഗിക തെളിവാണിത്. അടുത്തതായി ഫോം 35. ആര്‍സിയില്‍ നിന്ന് ബാങ്കിന്റെ പേര് നീക്കം ചെയ്യാനാണ് ഫോം 35 ഉപയോഗിക്കുന്നത്. ഇത് രണ്ടും ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനം പൂര്‍ണമായി സ്വന്തം പേരിലേക്ക് മാറുകയുളളൂ. രേഖയുടെ ഒരു കോപ്പി ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കുന്നതിലൂടെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

car loan guidelines
എഫ്ഡി vs എസ്‌ഐപി; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?, കണക്കുകൂട്ടല്‍ ഇങ്ങനെ
car loan guidelines
ഒരു വര്‍ഷം കഴിഞ്ഞാണോ പണത്തിന് ആവശ്യം!, വലിയ തുക കൈയിലുള്ളവര്‍ക്ക് മികച്ച കെഎസ്എഫ്ഇ സ്‌കീം; പലിശ 7.75 ശതമാനം
Summary

Even if you pay off the loan, you won't 'own' the car; don't forget to do these things

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com