കോഴിക്കോട് കോര്‍പ്പറേഷന്‍, ഫയല്‍ ചിത്രം 
Kerala

വ്യക്തികള്‍ക്കും പണം നഷ്ടപ്പെട്ടു; 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി, പിഎന്‍ബി ഓഡിറ്റ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 

കോഴിക്കോട് കോര്‍പ്പറേഷന്റെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണവും തട്ടിയെടുത്തായി കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കാട്:  കോഴിക്കോട് കോര്‍പ്പറേഷന്റെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണവും തട്ടിയെടുത്തായി കണ്ടെത്തല്‍. 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറിയാണ് കണ്ടെത്തതിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.

ഇതുവരെ കോഴിക്കോട് കോര്‍പ്പറേഷന്റെ പണം മാത്രമാണ് തട്ടിയെടുത്തതെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 12.68 കോടി രൂപ ബാങ്കിന് നഷ്ടമായെന്നാണ് പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പുറമേ കോഴിക്കോട് കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടുകള്‍ അടക്കം 17 അക്കൗണ്ടുകളിലായി  21.5 കോടിയുടെ തിരിമറി നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേഷന്‍ മാത്രമല്ല, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ 15.24 കോടി രൂപ നഷ്ടമായെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. അന്തിമ ഓഡിറ്റിങ്ങിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. നിലവില്‍ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 12.68 കോടി രൂപയാണ് ബാങ്കിന് നഷ്ടമായിരിക്കുന്നത്. ഇതില്‍ സ്വകാര്യ വ്യക്തിയുടെ 18ലക്ഷവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'