Pinarayi Vijayan 
Kerala

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

Author : Sujith

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിൽ നേരത്തെ സർക്കാർ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു പോരാ, എഫ്ഐആർ റജിസ്റ്റർ‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിർദേശം. ഇതോടെ, പിണറായി വിജയൻ, വീണ ടി, ഭർത്താവും മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പ്രതികളാകും.

പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന സുപ്രിംകോടതി വിധികൾ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾ കോടതി വിളിച്ചു വരുത്തിയിരുന്നു. ഇത് കൂടി പരിശോധിച്ചതിൻറെ അടിസ്ഥാനത്തിലാണ് കോടതി വിധി.

മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി ഇഡി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് റിപ്പോർട്ട് കൈമാറിയിരുന്നു. .

Exalogic Case: Case Can Be Registered Against Pinarayi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബം​ഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്‌സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്