തിരുവനന്തപുരം: പരീക്ഷകളുടെ സിലബസ് ഔദ്യോഗിക സൈറ്റിൽ വരുന്നതിന് മുമ്പ് ചോർന്നുവെന്ന ആരോപണത്തിൽ മറുപടിയുമായി പിഎസ്‌സി. സിലബസ് രഹസ്യ രേഖ അല്ലെന്നും ഉദ്യോഗാർഥികൾക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിനു മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണെന്നും പിഎസ്‌സി അധികൃതർ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ്, ക്ലാർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോർന്നുവെന്ന പ്രചാരണത്തെ തുടർന്നാണു വിശദീകരണം.
സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. ചെയർമാൻ അംഗീകരിക്കുന്നതോടെ പരീക്ഷാ സിലബസ് പരസ്യപ്പെടുത്തും. ജൂൺ മൂന്നിന് തന്നെ ഈ പരീക്ഷകളുടെ സിലബസ് പിഎസ്‌സി പുറത്തു വിട്ടിരുന്നു. അടുത്ത ദിവസം അതു വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തു. പിഎസ്‌സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമല്ല ഇതെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് എൽഡിസി, എൽജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് പി എസ് സി ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാൽ ഇത് ഇന്നലെ രാത്രി മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ സിലബസ് പ്രത്യക്ഷപ്പെട്ടതായി ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates