അര്‍ജുന്റെ മകനോട് അതിരുവിട്ട ചോദ്യങ്ങള്‍; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ സ്‌ക്രീന്‍ഷോട്ട്
Kerala

അര്‍ജുന്റെ മകനോട് അതിരുവിട്ട ചോദ്യങ്ങള്‍; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റെ മകന്റെ പ്രതികരണം തേടിയ യു ട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കുട്ടിയോട് പരിധിവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.

മഴവില്‍ കേരളം എക്‌സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്‍ ദാസാണ് പരാതി നല്‍കിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. പോക്‌സോ വകുപ്പിന്റെ പരിധിയില്‍ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുഞ്ഞിനോട് ചോദ്യം ചെയ്ത യൂട്യൂബ് വിഡിയോ ചാനല്‍ അവതാരികയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. കുഞ്ഞിന്റെ നേരെ മൈക്കുമായി ചെന്ന് പപ്പ എവിടെ പോയി? എന്ന് ചോദിക്കുന്നു. പപ്പ ലോറിയില്‍ പോയി എന്ന് കുഞ്ഞ് പറയുമ്പോള്‍ ലോറിയില്‍ എവിടെ പോയി എന്ന് അവതാരക ചോദിക്കുന്നു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT