അല്‍മ - വിഷ്ണു 
Kerala

എപ്പോഴും ഫോണില്‍; പതിനായിരത്തിലേറെ ഫോളോവേഴ്‌സ്; ഭര്‍ത്താവിന് സംശയം; ഒടുവില്‍ കൊലപാതകം

വിവാഹത്തിനുശേഷം അല്‍മ സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്കല്‍ വ്‌ലാത്താങ്കരയില്‍ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്‌ലാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അല്‍മ (32) വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യമുള്ളത്. വിവാഹത്തിനുശേഷം അല്‍മ സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

അല്‍മ എപ്പോഴും ഫോണില്‍ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതിന്റെ പേരില്‍ വിഷ്ണുവിന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഫോണ്‍ സൈബര്‍ പരിശോധനയ്ക്കായി അയച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഫോണ്‍ ഉപയോഗത്തെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. അതിനിടെ രാവിലെ ഒന്‍പതരോടെ ബെഡ് റൂമില്‍ വച്ച് വിഷ്ണു അല്‍മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പിഎസ്സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അല്‍മ. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയവിവാഹിതരായ ഇവര്‍ക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു. ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരന്‍ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ അല്‍മ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാന്‍ഡ് ചെയ്തു.

Excessive Social Media Use Cited as Reason Behind Woman’s Murder in Vlathankara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

Today's Rashi Phalam August 14 | പുതിയ അവസരങ്ങൾക്ക് സാധ്യത, യാത്രകൾ സന്തോഷകരമാകും

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധം; വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍

പനി ബാധിച്ച് എത്തി; യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍