ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധം; വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ ചെയ്യാവുന്നതാണെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി
Chief Justice Suryakant
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഹൈദരാബാദിലെ NALSAR നിയമ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരുടെ എന്റോള്‍മെന്റ് തടഞ്ഞ നടപടി വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഹൈദരാബാദിലെ നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ (നല്‍സര്‍) 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ തടഞ്ഞത്. നല്‍സറില്‍ നിന്നും ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകനായി ചേര്‍ക്കരുതെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ ) എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളോടും നിര്‍ദ്ദേശിച്ചിരുന്നത്.

Chief Justice Suryakant
ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ കഞ്ചാവിൻറെ സാന്നിധ്യം; മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എന്റോള്‍മെന്റ് വിലക്കുമായി ബിസിഐ രംഗത്തു വന്നത്. നടപടി വിവാദമായതോടെ, തീരുമാനം പിന്‍വലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യൂ ടേണ്‍ അടിച്ചു. മുന്‍ ഉത്തരവ് പിന്‍വലിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രതിഷേധിച്ചവര്‍ക്ക് അടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ ചെയ്യാവുന്നതാണെന്നും വ്യക്തമാക്കി.

കൗണ്‍സില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ 2026-ല്‍ NALSARല്‍ നിന്ന് നിയമ ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും അഭിഭാഷകനായി ചേര്‍ക്കരുതെന്നാണ് ബിസിഐ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര നിര്‍ദേശിച്ചിരുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ NALSAR കോണ്‍വൊക്കേഷന്‍ പങ്കാളിത്തത്തിനെതിരായ പ്രചാരണത്തിന് പിന്നിലുള്ളവരെക്കുറിച്ച് ബിസിഐ സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയം പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നും, വിസിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സൂചിപ്പിച്ചു.

ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നിരപരാധികളായതിനാലാണ് കടുത്ത നടപടിയില്‍ നിന്നും പിന്തിരിയുന്നതെന്നും ബിസിഐ വ്യക്തമാക്കുന്നു. കോണ്‍വൊക്കേഷനിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പങ്കാളിത്തത്തിനെതിരെ സര്‍വകലാശാലയിലെ 450 ഓളം വിദ്യാര്‍ത്ഥികളാണ് എതിര്‍പ്പുമായി രംഗത്തു വന്നത്. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ക്രൂരതയോട് ചീഫ് ജസ്റ്റിസ് കാണിച്ച നിസ്സംഗത വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ എന്റോള്‍മെന്റ് വിലക്കാനുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തു വന്നിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Chief Justice Suryakant
തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍
Chief Justice Suryakant
ഉറക്കമില്ലായ്മക്ക് മരുന്ന് കഴിച്ചിരുന്നു, കോക്പിറ്റിൽ 35 മിനിറ്റോളം ഉറങ്ങി; എയർ ഇന്ത്യ പൈലറ്റിന്റെ വെളിപ്പെടുത്തൽ
Chief Justice Suryakant
ഉറക്കഗുളിക നല്‍കി മയക്കി, വീടിനകത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ ജീവനോടെ കുഴിച്ചിടാന്‍ ഭാര്യയുടെ ശ്രമം; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍
Summary

Bar Council warns no NALSAR student will be lawyer, makes U-turn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Justice of India Surya Kant pulled up the Bar Council of India over its circular against NALSAR University students, asserting their right to peaceful protest
Supreme Court
supreme court
സുപ്രീം കോടതി
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com