ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ കഞ്ചാവിൻറെ സാന്നിധ്യം; മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ

5,000-ത്തിലധികം വരുന്ന പൈലറ്റുമാരെയും പരിശോധിക്കും
Air India and Air India Express make drug testing mandatory for all 5,000+ pilots
എയർ ഇന്ത്യ വിമാനം ( AIR INDIA )പ്രതീകാത്മകം/ ഫയല്‍
Edited By:
Updated on
1 min read

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിന്റെ കമാൻഡറുടെ ലഹരി പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും വ്യാഴാഴ്ച മുതൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധന (സൈക്കോആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ്) നിർബന്ധമാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു.

Air India and Air India Express make drug testing mandatory for all 5,000+ pilots
തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍

രണ്ട് എയർലൈനുകളിലുമായി അയ്യായിരത്തിലധികം പൈലറ്റുമാരാണ് സേവനമനുഷ്ഠിക്കുന്നത്. നിലവിലെ വ്യോമയാന നിയമങ്ങൾ അനുസരിച്ച് എയർലൈൻ ക്രൂ അംഗങ്ങളിൽ 10 ശതമാനം പേർക്ക് മാത്രമാണ് ഒരു വർഷം ലഹരി പരിശോധന നടത്തേണ്ടതുള്ളത്. എന്നാൽ ഈ നിയമം മറികടന്ന് തങ്ങളുടെ മുഴുവൻ പൈലറ്റുമാരെയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.

Air India and Air India Express make drug testing mandatory for all 5,000+ pilots
ഉറക്കഗുളിക നല്‍കി മയക്കി, വീടിനകത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ ജീവനോടെ കുഴിച്ചിടാന്‍ ഭാര്യയുടെ ശ്രമം; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

ഗുർഗ്രാമിലെ എയർ ഇന്ത്യ അക്കാദമിയിൽ നടക്കുന്ന പരിശീലന സെഷനുകളിലും, ബ്രീഫിങ് സെന്ററുകളിലും, എയർലൈൻ ഓഫീസുകളിലും, പൈലറ്റുമാരുടെ ഹോം ബേസുകളിലും പരിശോധനകൾ നടക്കുമെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ആഭ്യന്തര കുറിപ്പിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന AI2379 എയർബസ് A320 വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം (91 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. സംഭവത്തിന് ശേഷം നടത്തിയ ലഹരി പരിശോധനയിലാണ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡർ ലഹരിമരുന്ന് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയും പിന്നീട് കഞ്ചാവാണെന്ന് ഉറപ്പിക്കുകയും ചെയ്തത്.

Air India and Air India Express make drug testing mandatory for all 5,000+ pilots
പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെയും ഭാഗമായാണ് എയർ ഇന്ത്യ പൈലറ്റുമാർക്കിടയിൽ പരിശോധന പൂർണ്ണമായും നിർബന്ധമാക്കിയത്. അടിയന്തര നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ പൈലറ്റുമാരെയും അറിയിച്ചിട്ടുണ്ട്.

Air India and Air India Express make drug testing mandatory for all 5,000+ pilots
അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Air India and Air India Express make drug testing mandatory for all 5,000+ pilots
യാത്രയ്ക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്‌; പ്രോംപ്റ്റ് ഒഴിവാക്കാന്‍ ഊബറിനും ഓലയ്ക്കും ഉള്‍പ്പെടെ കേന്ദ്ര നിര്‍ദേശം
Air India and Air India Express make drug testing mandatory for all 5,000+ pilots
'ആ ചിത്രത്തിലുള്ളത് സുഹൃത്തിന്റെ കുടുംബം; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ ബിജെപി അപവാദം മാത്രം ചിന്തിക്കുന്നു'
Summary

Air India and Air India Express have initiated mandatory drug testing for all their 5,000-plus pilots starting Thursday, expanding checks beyond regulatory requirements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Air India Phuket-Delhi Flight
 Batik Air
Air India Express
 Vadakara drug case
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com