Vande Bharat  
Kerala

വന്ദേഭാരതില്‍ കാലാവധി കഴിഞ്ഞ ശീതളപാനീയം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ (Vande Bharat Express) (20631) വ്യാഴാഴ്ച രാവിലെ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നല്‍കിയത്. പരാതി കാറ്ററിങ് ജീവനക്കാര്‍ നിസാരവല്‍ക്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഭക്ഷണത്തിനടക്കം നല്ലൊരു തുക മുടക്കി യാത്രചെയ്യുന്നവരോടാണ് റെയില്‍വേ ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. നേരത്തെ, വന്ദേഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു. എന്നിട്ടും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ റെയില്‍വേ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കാഞ്ചേരി കോഴ: ആരുമായും ഡീല്‍ ഇല്ല, വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ജാഫര്‍, അഭയം തേടി പൊലീസ് സ്റ്റേഷനില്‍

ദേശീയ പാതയില്‍ മലയിടിഞ്ഞ് റോഡിലേക്ക്; ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണം, നീതിയുക്തമായ വിചാരണ വേണം; മംദാനിക്ക് പിന്നാലെ ഇന്ത്യയ്ക്ക് കത്തുമായി യുഎസ് സെനറ്റർമാർ

എന്ത് കഴിക്കുമെന്ന കൺഫ്യൂഷനിലാണോ? പ്രമേഹരോ​ഗികൾക്ക് പറ്റിയ മൂന്ന് സ്നാക്സ്

ദിവസവും ഒരു ഗ്രീൻ ടീ കുടിക്കൂ,ആരോ​ഗ്യം മെച്ചപ്പെടുത്തു

SCROLL FOR NEXT