ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണം, നീതിയുക്തമായ വിചാരണ വേണം; മംദാനിക്ക് പിന്നാലെ ഇന്ത്യയ്ക്ക് കത്തുമായി യുഎസ് സെനറ്റർമാർ

ടോം ലാന്റോസ് മനുഷ്യാവകാശ കമ്മീഷന്റെ സഹ-അധ്യക്ഷന്‍ കൂടിയായ ഡെമോക്രാറ്റ് അംഗം ജിം മക്‌ഗൊവന്‍ ആണ് യുഎസ് നിയമ നിര്‍മാണസഭാംഗങ്ങളുടെ കത്ത് പുറത്ത് വിട്ടത്
 Umar Khalid
After Mamdani, 8 US lawmakers pledge support for Umar Khalid; ask India to grant him 'fair trial'
Updated on
1 min read

വാഷിങ്ടണ്‍: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് യുഎസ് നിയമ നിര്‍മാതാക്കള്‍. ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണം, സുതാര്യമായ വിചാരണ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് എട്ട് യുഎസ് നിയമനിര്‍മാണ സഭാംഗങ്ങളാണ് ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വാത്രയ്ക്ക് കത്തെഴുതിയത്. ന്യൂയോര്‍ക്ക് മേയറായി ചുമതലേറ്റതിന് പിന്നാലെ സൊഹ്‌റാന്‍ മംദാനിയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.

 Umar Khalid
ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി ബെല്ലാരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ടോം ലാന്റോസ് മനുഷ്യാവകാശ കമ്മീഷന്റെ സഹ-അധ്യക്ഷന്‍ കൂടിയായ ഡെമോക്രാറ്റ് അംഗം ജിം മക്‌ഗൊവന്‍ ആണ് യുഎസ് നിയമ നിര്‍മാണസഭാംഗങ്ങളുടെ കത്ത് പുറത്ത് വിട്ടത്. ജാമി റാസ്‌കിന്‍, ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് വനിത പ്രമീള ജയപാല്‍, യുഎസ് പ്രതിനിധികളായ ജാന്‍ ഷാക്കോവ്‌സ്‌കി, ലോയ്ഡ് ഡോഗെറ്റ്, റാഷിദ ത്‌ലൈബ്, യുഎസ് സെനറ്റര്‍മാരായ ക്രിസ് വാന്‍ ഹോളന്‍, പീറ്റര്‍ വെല്‍ച്ച് എന്നിവരാണ് കത്ത് നല്‍കിയത്. ഡിസംബറില്‍ ഉമര്‍ ഖാലിദിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം അദ്ദേഹത്തിന് ജാമ്യവും ന്യായവും സമയബന്ധിതവുമായ വിചാരണയും അനുവദിക്കണം എന്നമാണ് കത്തിലെ ഉള്ളടക്കം.

 Umar Khalid
റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു'' എന്നു തുടങ്ങുന്ന കത്തായിരുന്നു ഉമര്‍ ഖാലിദിനെ അഭിസംബോധന ചെയ്ത് സൊഹ്റാന്‍ മംദാനി പങ്കുവച്ചത്. ഖാലിദിന്റെ കുടുംബാംഗങ്ങളുമായുള്ള തന്റെ സംഭാഷണവും കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഉമര്‍ ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്‌ന ലാഹിരിയാണ് കത്ത് പങ്ക് വച്ചത്.

2020 സെപ്റ്റംബറിലാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ ഉമര്‍ ഖാലിദ് പിടിയിലായത്. യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഉമറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Summary

After Mamdani, 8 US lawmakers pledge support for Umar Khalid; ask India to grant him 'fair trial'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com