നിഖില്‍ തോമസ്/ ഫയൽ 
Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; നിഖില്‍ തോമസിന് സസ്‌പെന്‍ഷന്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവും എംകോം വിദ്യാര്‍ഥിയുമായ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവും എംകോം വിദ്യാര്‍ഥിയുമായ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു.  രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായും മുഹമ്മദ് താഹ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. നിഖിലിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നും വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. 

2022ലാണ് നിഖിലിന് എംകോമിന് അഡ്മിഷന്‍ നല്‍കിയത്. 2017ല്‍ ഇതേ കോളജില്‍ തന്നെ ഡിഗ്രിക്ക് ചേര്‍ന്ന നിഖില്‍ 2020ലാണ് ടിസി വാങ്ങിപ്പോയത്. എംകോമിന് അഡ്മിഷനായി സര്‍വകലാശാലയിലാണ് ആദ്യം നിഖില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റാണ് കോളജിന് ലഭിച്ചത്. വീണ്ടും വെരിഫിക്കേഷന് സര്‍വകലാശാലയ്ക്ക് തന്നെ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്തതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വിമാന യാത്രക്കാരുടെ പോക്കറ്റ് കീറും, ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും