പ്രതീകാത്മക ചിത്രം 
Kerala

'ബംഗാളില്‍ നിന്നൊരു വ്യാജ ഡോക്ടര്‍'; രണ്ടുവര്‍ഷമായി ഒറ്റപ്പാലത്ത് വ്യാജ ചികിത്സ നടത്തിയിരുന്ന യുവാവ് പിടിയില്‍

ആയുര്‍വ്വേദ, അലോപ്പതി ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ആയുര്‍വ്വേദ, അലോപ്പതി ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്.

കണ്ണിയമ്പുറത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി ചികിത്സ നടത്തിയിരുന്ന വിശ്വനാഥ് മേസ്തിരിയാണ് പിടിയിലായത്. 36 വയസായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു.ആയുര്‍വ്വേദത്തിന് പുറമേ അലോപ്പതി ചികിത്സയും യുവാവ് നടത്തിയിരുന്നു.

യുവാവിനെതിരെയുള്ള പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് ആരോഗ്യവിഭാഗം ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് വ്യാജ ഡോക്ടറാണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ

ഉർവശിയുടെ 'ആശ' ഒടിടിയിലേക്ക്; എവിടെ കാണാം

നയാഗ്ര വെള്ളച്ചാട്ടവും മഴവില്ലും കണ്ടാസ്വദിച്ച് റിമി; 'നൂറ് രൂപ കോട്ട് അവിടേയും ഉണ്ടോ?'എന്ന് ആരാധകര്‍

മാതളനാരങ്ങ കടയില്‍ നിന്ന് വാങ്ങേണ്ട; വീട്ടുപറമ്പില്‍ വിളയിക്കാം