ഷീല സണ്ണി/ ടെലിവിഷൻ ​ദൃശ്യം 
Kerala

ലഹരിയുണ്ടെന്ന് സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി; ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന. എക്‌സൈസ് ഇന്‍സ്്‌പെക്ടര്‍ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ എത്തിയിട്ടില്ല.

ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം എക്‌സൈസ് ഇന്‍സ്്‌പെക്ടര്‍ സതീശന്റെ മൊഴിയെടുത്തത്. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത് സതീശന്‍ ആണ്. ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സതീശന്റെ മൊഴിയെടുത്തത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് സതീശന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഗ് പരിശോധിച്ചതും ഷീല സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീശന്‍ മൊഴി നല്‍കി.

ഷീലയുടെ ബാഗില്‍നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 72 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞദിവസമാണ് ഇവര്‍ പുറത്തിറങ്ങിയത്. അതിനിടെ ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

SCROLL FOR NEXT