ടെലിവിഷൻ ദൃശ്യം 
Kerala

വ്യാജ തിരിച്ചറിയൽ കാർഡ്; അഭി വിക്രമടക്കം മൂന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ 

പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൂന്ന് യൂത്ത് ​കോൺ​ഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. അടൂരിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. 

പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോ​ഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട ജില്ലാ സഹ​കരണ ബാങ്ക് ജീവൻക്കാരൻ കൂടിയാണ് അഭി. 

വ്യാജ രേഖാ നിർമാണം നടന്നുവെന്നു പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ നേതാക്കൾ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അതൃപ്തി വ്യക്തമാക്കി ചില യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വിവരങ്ങൾ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. പത്ത് പരാതികൾ വേറെയും പൊലീസിനു ലഭിച്ചിരുന്നു. 

പുറത്തു വന്നതു മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോ​ഗിച്ച് വ്യാജ രേഖകൾ നിർമിക്കപ്പെട്ടതായി എട്ടം​ഗ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പന്തളത്തു നിന്നു പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. സർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പിവി രതീഷിനും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ നൽകാൻ യൂത്ത് കോൺ​ഗ്രസ് കേന്ദ്ര തെര‍ഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചു.  

വിഷയത്തിൽ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിരുന്നില്ല. മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാൽ നിയമപരമായ നടപടികളുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT