കെകെ ശൈലജയ്‌ക്കെതിരായ വ്യാജപ്രചാരണം, മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ കേസ് ഫെയ്‌സ്ബുക്ക്
Kerala

കെകെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് കേസ് എടുത്തു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ന്യൂ മാഹി സ്വദേശി അസ്‌ലമിനെതിരെയാണ് കേസ്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്നുമാണ് കെകെ ശൈലജയുടെ ആരോപണം. ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT