Family went on a trip; 25 pounds of gold stolen from locked house പ്രതീകാത്മക ചിത്രം
Kerala

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം മോഷണം പോയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബുധനാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു, സിസിടിവിയും തകര്‍ത്തു.

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അനസ് പറയുന്നു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Family went on a trip; 25 pounds of gold stolen from locked house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT