എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി വീണ്ടും പിടിയില്‍

റിന്‍സിക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്
Rincy
Rincy Mumthas
Updated on
1 min read

കൊച്ചി: ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് എംഎഡിഎംഎയുമായി റിന്‍സി പിടിയിലായത്. റിന്‍സിക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.

Rincy
നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകള്‍ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. റെയ്ഡില്‍ റിന്‍സിയുടെ പക്കല്‍ നിന്നും 3.58 ഗ്രാം എംഎഡിഎംഎയാണ് കണ്ടെത്തിയത്.

Rincy
പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

കഴിഞ്ഞവര്‍ഷം ജൂലൈയിലും റിന്‍സി ലഹരിമരുന്നുമായി പിടിയിലായിരുന്നു. കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അന്ന് റിന്‍സി മുംതാസ് എംഡിഎംഎയുമായി പിടിയിലാകുന്നത്. സിനിമാ മേഖലയിലെ ലഹരി വില്‍പ്പനയില്‍ അടക്കം റിന്‍സിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Summary

Social media star Rincy Mumthas has been arrested by the police again for possession of drugs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com