സന്തോഷ്, Farmer dies 
Kerala

അതിര്‍ത്തി തര്‍ക്കം; തൃശൂരില്‍ അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ചു; കര്‍ഷകന് ദാരുണാന്ത്യം

ഗുരുതര പരിക്കേറ്റ് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു

രഞ്ജിത്ത് കാർത്തിക

തൃശൂര്‍: നെടുപുഴയില്‍ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ ഗണേഷ് കമ്പി വടികൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കൊലയിലേക്ക് നയിച്ച സംഭവം.

വാക്കു തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗണേഷ് പ്രകോപിതനായി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് രണ്ട് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഗണേഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരണം സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Farmer dies after being hit on the head with a wire rod in Nedupuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുരുക്ക് കൂടുതൽ മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും

രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നിഷേധിച്ച, കരുത്തുറ്റ വാദങ്ങൾ; ആരാണ് അഡ്വ. ഗീനാകുമാരി?

'രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല, ഗുരുതര കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം'; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

'വൃത്തികെട്ട ഏര്‍പ്പാട്'; കളിപ്പിക്കാത്തതില്‍ ലിയോണിന് അരിശം; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം!

'രണ്ടു വന്‍ തോല്‍വികള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു, അന്നേ പുറത്താക്കണമായിരുന്നു'

SCROLL FOR NEXT