പ്രതീകാത്മക ചിത്രം 
Kerala

കർഷകർക്ക് മാസം 5000 രൂപ പെൻഷൻ, വിശദാംശങ്ങൾ അറിയാം 

കുടിശ്ശിക കൂടാതെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്കാണ് പെൻഷന് അർഹത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന കർഷക ക്ഷേമനിധിയിൽ അം​ഗമാകുന്നവർക്ക് അടിസ്ഥാന പെൻഷൻ തുക 5000 രൂപയായി നിശ്ചയിച്ചു. കുടിശ്ശിക കൂടാതെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്കാണ് പെൻഷന് അർഹത. കർഷകർ ഒടുക്കിയ അംശാദായത്തിന്റെയും അടച്ച കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പെൻഷൻ തുക തീരുമാനിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കർഷക ക്ഷേമനിധി സംവിധാനം നടപ്പിലാകുന്നത്.

പ്രതിമാസം കുറഞ്ഞത് നൂറ് രൂപ വീതമാണ് അം​ഗങ്ങൾ അടയ്ക്കണ്ടത്. അം​ഗം അടയ്ക്കുന്നതിന് ആനുപാതികമായ തുക സർക്കാർ വിഹിതമായി നൽകും, പരമാവധി 250 രൂപയാണ് സർക്കാർ നൽകുന്ന വിഹിതം. 18 വയസ്സ് പൂർത്തിയായാൽ ക്ഷേമനിധിയിൽ അം​ഗമാകാൻ അവസ‌രം ലഭിക്കും. ‌56 വയസ്സ് പൂർത്തിയായവർക്ക് നിബന്ധനകൾക്ക് വിധേയമായി 65 വയസ്സ് വരെ അം​ഗമാകാൻ അവസരമുണ്ട്. 

പെൻഷൻ കൂടാതെ ഇൻഷുറൻസ് പരിരക്ഷ , അം​ഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ, അനാരോ​ഗ്യ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വനിതകളായ അം​ഗങ്ങൾക്ക് വിവാഹാനുകൂല്യം എന്നിവയ്ക്കും അർഹതയുണ്ടാകും. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് പെൻഷന് അർഹതയുണ്ടാകുക. ഏലം, കാപ്പി, റബ്ബർ, തേയില എന്നീ തോട്ടവിളകളുടെ കാര്യത്തിൽ ഏഴര ഏക്കറിൽ കൂടുതൽ സ്ഥലം കൈവശം വയ്ക്കുന്നവർക്ക് ക്ഷേമനിധിയിൽ ചേരാനാവില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT